27
Dec 2023
Sat
27 Dec 2023 Sat

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാര്‍; അന്തിമ തീരുമാനം നാളെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കെ കൃഷ്ണന്‍കുട്ടിക്ക് പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണിരാജുവിനു പകരം ഗണേഷ് കുമാറും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നുമാണ് വിവരം. എല്‍ഡിഎഫിലെ നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ഇടതു മുന്നണി തീരുമാനം. നവംബര്‍ 20ന് സര്‍ക്കാരിന് രണ്ടര വര്‍ഷം പൂര്‍ത്തിയായിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് യാത്ര നാളെ അവസാനിക്കും. മറ്റു മന്ത്രിമാരുടെ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന.

ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനുമാണ് ലഭിക്കുക. പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം.

ധാരണപ്രകാരം ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്.