31
Oct 2026
Sat
31 Oct 2026 Sat
Kadakkal Teacher Suicide News Kollam

കൊല്ലം: കടയ്ക്കലില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇളമ്പഴന്നൂര്‍ സമീര്‍ മന്‍സിലില്‍ സമീറിന്റെ ഭാര്യ നിഷ്‌നയാണ് (27) ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവിച്ചത് എന്ത്?

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സ്‌കൂളില്‍ നിന്ന് ഭര്‍ത്താവ് സമീര്‍ നിഷ്‌നയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. വീട്ടിലെത്തിയതിന് പിന്നാലെ നിഷ്‌ന കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട സമീര്‍ കുരുക്കഴിച്ചു നിഷ്‌നയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും വെള്ളിയാഴ്ച വൈകുന്നേരത്തോടെ കബറടക്കം നടത്തുകയും ചെയ്തു.

ഫോണ്‍ ചാറ്റുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പൊലീസ്

യുവതിയുടെ ഫോണിലെ ചാറ്റുകള്‍ ഭര്‍ത്താവ് സമീര്‍ ചോദ്യം ചെയ്തിരുന്നതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു. ഇതിലുണ്ടായ മനോവിഷമവും മാനസിക സംഘര്‍ഷവുമാണ് നിഷ്‌നയെ കടുംകൈ ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി നിഷ്‌നയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കും. ഫോണ്‍ പരിശോധിക്കുന്നതിലൂടെ മറ്റ് എന്തെങ്കിലും കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്ന് വ്യക്തമാകും എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏരൂര്‍ പത്തടി നിയാസ് മന്‍സിലില്‍ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് മരണപ്പെട്ട നിഷ്‌ന. ഐന ഫാത്തിമ, ഐഹാന്‍ ഫാത്തിമ എന്നിവരാണ് മക്കള്‍.

Tags: Kadakkal Teacher Suicide Kollam, Nishna Samir Death, Kollam Crime News Malayalam, Kerala News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക