കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയില്‍ തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണുപരിക്കേറ്റു. പ്രകോപിതരായ വിശ്വാസികള്‍ കൈത ചാമുണ്ഡി തെയ്യത്തിന്റെ വേഷം കെട്ടിയയാളെ വളഞ്ഞിട്ട് തല്ലി. കാവില്‍ കെട്ടിയാടിയ കൈത ചാമുണ്ഡി തെയ്യം വിശ്വാസികളെ പിന്തുടര്‍ന്ന് ഓടിക്കുന്നതിനിടെ ഓടിയ കുട്ടി നിലത്തുവീഴുകയും പരിക്കേല്‍ക്കുകയുമായിരുന്നു. ഇതോടെ ഇവിടെയുണ്ടായിരുന്ന വിശ്വാസികളില്‍ ചിലര്‍ തെയ്യവേഷം കെട്ടിയയാളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.(kaitha chamundi theyyam beaten by devotees after boy injured)
|
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യംവരുന്ന ചടങ്ങിനിടെ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഉഗ്രരൂപത്തില്‍ ആളുകളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്ന് ആചാരം അരങ്ങേറുന്നതിനിടെയാണ് പേടിച്ചോടിയ കുട്ടിക്ക് വീണുപരിക്കേറ്റത്. ഇതിനു പിന്നാലെ തെയ്യത്തിന് കൂട്ടമര്‍ദ്ദനമേറ്റതോടെ പൊലീസും ഉത്സവ കമ്മിറ്റിക്കാരും ഇടപെട്ടു തെയ്യവേഷം കെട്ടിയയാളെ രക്ഷിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





