21
Feb 2023
Fri
21 Feb 2023 Fri

കൊച്ചി: കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതി കളമശ്ശേരി മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍ പിടിയില്‍. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. മധുരയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
അനില്‍ കുമാറും കുഞ്ഞിനെ ലഭിച്ച അനൂപും കൂടിക്കാഴ്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനൂപ് ചില രേഖകള്‍ കൈമാറുന്നതും,
അനില്‍ കുമാര്‍ ഓഫിസിലേക്ക് കയറിപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>