ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം കങ്കണ റണൗത്തിന് ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് സിഐഎസ്ഫ് വനിതാ കോണ്‍സ്റ്റബിളിന്റെ വക തല്ല്. ചണ്ഡീഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവാനെത്തിയതായിരുന്നു കങ്കണ. ഇവിടെ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ കോണ്‍സ്റ്റബിള്‍ കങ്കണയെ തല്ലുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
|
അതേസമയം സംഭവത്തില്‍ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തില്‍ വച്ച് കങ്കണ റണൗത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ എക്‌സില്‍ പ്രചരിക്കുന്നുണ്ട്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകരെ ഭീകരവാദികളെന്ന് മുമ്പ് കങ്കണ വിളിച്ചതിനാണ് ഉദ്യാഗസ്ഥ തല്ലിയതെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





