22
Jan 2024
Wed
22 Jan 2024 Wed

ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ വാരം സ്വദേശി മുനവിർ മൻസിലിൽ ഷമീർ (46) ആണ് മരിച്ചത്. ദോഹയിലെ അബു ഈസ മാർക്കറ്റിംഗ് കമ്പനിയിലെ ജോലിക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവ്: പരേതനായ മുസ്തഫ കൈതപ്പുറം, മാതാവ്: സൈനബ. ഭാര്യ: ഹഫീഫ. 3 മക്കളുണ്ട്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.