കണ്ണൂര്‍ സ്വദേശി അബൂദബിയിലെ ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഒഴപ്രത്തെ കോക്കാടന്‍ റജിലാല്‍ (50) ആണ് മരിച്ചത്. അല്‍ മന്‍സൂര്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഓപറേഷന്‍ മാനേജരായി ജോലി ചെയ്യുന്ന റജിലാല്‍ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. കേരള സോഷ്യല്‍ സെന്ററിന്റെ കഴിഞ്ഞവര്‍ഷത്തെ ഓഡിറ്ററായിരുന്ന റജിലാല്‍ അബൂദബി ശക്തി തിയറ്റേഴ്സിന്റെ സജീവപ്രവര്‍ത്തകനാണ്.
|
ഭാര്യ മായ കേരള സോഷ്യല്‍ സെന്റര്‍ വനിതാ കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ഒമാനില്‍ ജോലി ചെയ്തിരുന്ന റജിലാല്‍ എട്ടുവര്‍ഷമായി കുടുംബസമേതം അബൂദബിയിലാണ്. മക്കള്‍ നിരഞ്ജന്‍( ചെന്നൈയില്‍ മൂന്നാം വര്‍ഷ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥി), ലാല്‍ കിരണ്‍(ജെംസ് യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി). ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





