18
Aug 2026
Tue
18 Aug 2026 Tue
karivellur murder attempt

കണ്ണൂര്‍: പയ്യന്നൂരിന് സമീപം കരിവെള്ളൂര്‍ കൂക്കാനത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. സി.വി സനല്‍കുമാറാണ്(46) മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരിക്കേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യ മാതാവ് പി. പത്മിനിയും ചികിത്സയില്‍ തുടരുകയാണ്.

വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് സനല്‍കുമാര്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും ഏതാനും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. പ്രജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു കൊലപാതക ശ്രമം.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ സനലിനെതിരെ പയ്യന്നൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഭാര്യാ പിതാവ് കരിവെള്ളൂര്‍ കൂക്കാനം മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ വിവി പ്രഭാകരന്റെ പരാതിയിലാണ് വധശ്രമത്തിന് കേസെടുത്തത്. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.

Tags: Payyannur Crime News, Karivellur News, Sanal Kumar, Prejisha, Kannur News, Crime News Malayalam, Kerala News, Domestic Violence, Payyannur Police, Kerala Crime Updates

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക