ബംഗളൂരു: ട്രെയിനിലെ സീറ്റിനടിയില്‍ യുവതിയുടെ അര്‍ധനഗ്ന മൃതദേഹം. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോ എന്നാണ് സംശയം.
|
ഞായറാഴ്ച രാവിലെ കര്‍ണാടക ധാര്‍വാഡ് റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിലെ സീറ്റിനടിയിലായാണ് മൃതദേഹം കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെയാണ് ജീവനക്കാര്‍ മൃതദേഹം കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ധാര്‍വാഡ് റെയില്‍വേ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രി ഒറ്റയ്ക്കായ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണോ എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അര്‍ദ്ധ നഗ്നമായ നിലയിലാണ് കണ്ടെത്തിയത് എന്നതിനാലാണ് ഈ സംശയം.
മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം ട്രെയിനുള്ളില്‍ ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കോലാപൂരില്‍ നിന്ന് പുറപ്പെട്ടതാണ് ഈ ട്രെയിന്‍.
അതേസമയം മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
പോലീസ് ട്രെയിന്‍ പുറപ്പെട്ട സ്ഥലം മുതല്‍ ധാര്‍വാഡ് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
Tags: Karnataka Railway News, Dharwad Train Incident, Woman Body Found Train, Crime News Malayalam, Kolhapur Train Mystery, Police Investigation Karnataka
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




