17
Jun 2023
Fri
17 Jun 2023 Fri

ഇന്‍ഡോര്‍: കര്‍ണിസേന നേതാവിനെ കാറിനുള്ളില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. 27കാരനായ മോഹിത് പട്ടേല്‍ ആണ് മരിച്ചത്. ഇന്‍ഡോറിലെ കനാഡിയ മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെഞ്ചില്‍ രണ്ട് വെടിയുണ്ടകള്‍ തറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഹിത് വിളിച്ചതനുസരിച്ച് മേഖലയിലെത്തിയ സുഹൃത്തുക്കളാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടത്. സുഹൃത്തുക്കളുടെ മൊഴിയില്‍ സംശയകരമായി ഒന്നുമില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നുമാണ് പൊലീസ് പറയുന്നത്.

വസ്തുകച്ചവടക്കാരന്‍ കൂടിയായ മോഹിത് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് വീട്ടില്‍ നിന്നുപോയത്. പോവുന്ന വഴിയാണ് മോഹിത് കൂട്ടുകാരെ വിളിച്ച് താന്‍ പോവുന്ന സ്ഥലം വിളിച്ചറിയച്ചതും അവിടേക്ക് വരണമെന്ന് ആവശ്യപ്പെട്ടതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക