08
Nov 2023
Wed
08 Nov 2023 Wed

കരുവന്നൂരില്‍ ED ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു; 12,000 പേജുകള്‍, നടന്നത് 90 കോടിയുടെ അഴിമതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇ.ഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 12,000 ലധികം പേജുകളുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബാങ്കിലെ മുന്‍ കമീഷന്‍ ഏജന്റ് ബിജോയ് ആണ് ഒന്നാം പ്രതി. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.

90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒന്നാം പ്രതിയായി കണക്കാക്കിയിരുന്ന സതീഷ് കുമാറിനെ 13ാം പ്രതിയാക്കി എന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട പ്രധാനമാറ്റം. പിആര്‍ അരവിന്ദാക്ഷന്‍ 14ാം പ്രതിയാണ്. കരുവന്നൂര്‍ ബാങ്കിന് റബ്‌കോയുമായി ഇടപാടുകളുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന് ഇടനില വഹിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ബിജോയിയെ മുഖ്യപ്രതിയാക്കിയിരിക്കുന്നത്. ബിജോയുടെ നേതൃത്വത്തില്‍ വലിയ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരുമടക്കം 55 പേരാണ് ആകെ പ്രതിപ്പട്ടികയിലുള്ളത്.ബിജോയുടെ മൂന്ന് സ്ഥാപനങ്ങളും പിപി കിരണിന്റെ 2 സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ട്. ഒന്‍പതാം പ്രതിയാണ് പിപി കിരണ്‍. സി.കെ ജില്‍സ് പതിനാറാം പ്രതിയുമാണ്.

കുറ്റപത്രത്തില്‍ ആകെ 55 പ്രതികളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം കമ്പനികളാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടരുന്നത്. ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്.

പ്രതികളുടെ 97 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസില്‍ പ്രതികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. 2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് െ്രെകംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക