22
Aug 2026
Sat
22 Aug 2026 Sat
death

കാസര്‍കോട് ഇച്ചിലംകോട് മുന്‍ പ്രവാസിയായ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിത്തൂര്‍ സ്വദേശി അബ്ദുല്‍ സലീം(33) ആണ് മരിച്ചത്. മാതാവ് ഹാത്തിക്കയും സലീമും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാവിലെ മാതാവ് മകളുടെ വീട്ടില്‍ പോയിരുന്നു. രാത്രി സലീം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ അയല്‍വാസികളാണ് യുവാവിനെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുമ്പള പൊലീസ് വീട്ടിലെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സലീം കുറച്ചുകാലം ഗള്‍ഫിലും മുംബൈയിലും ജോലിചെയ്തിരുന്നു. പരേതനായ കുഞ്ഞിപ്പള്ളിയാണ് പിതാവ്. സൈനബ, ഫാത്തിമ, മിസ്രിയ, ആബിദ എന്നിവര്‍ സഹോദരിമാരാണ്.

Tags: Kasaragod news, Ichilangod news, Kumbla police station, Kasaragod death news, Abdul Saleem Kasaragod, Kasaragod news Malayalam, Crime news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക