തിരുവനന്തപുരം: കാസര്‍കോട് എംഡിഎംഎ കേസ് പ്രതി മുഹമ്മദ് ഹുസൈനെ കാണാന്‍ പോയത് നവകേരള സദസില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പൊളിഞ്ഞു. നവകേരള സദസില്‍ കുറുപ്പംപടിയില്‍ വെച്ച് മര്‍ദ്ദനമേറ്റതിനാലാണ് ഹുസൈനെ കാണാന്‍ പോയതെന്ന വി ഡി സതീശന്റെ പരാമര്‍ശം നുണയാണെന്ന് ഹുസൈന്റെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നു.
|
മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതായി ഹുസൈന് തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പരിക്കുകളില്ല. മാത്രവുമല്ല, ഹുസൈനെ നവകേരള സദസിന് മുമ്പേ തന്നെ പോയി കണ്ടിരുന്നുവെന്നാണ് ഷെയര്‍ ചെയ്ത ചിത്രങ്ങളിലെ തീയതികളില്‍ നിന്നു വ്യക്തമാകുന്നത്. നവകേരള സദസ് നടന്നത് 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു. ഇതില്‍ എറണാകുളത്ത് ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് നവകേരള സദസ് നടന്നത്. എന്നാല്‍ അതിന് മുമ്പ് ഒക്ടോബര്‍ 21നും 30നുമാണ് വി ഡി സതീശന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്.
അറസ്റ്റ് ചെയ്യപ്പെട്ടവരെ അറിയാമെന്ന് മുഖ്യമന്ത്രി
കാസര്‍കോട് ലഹരി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഹുസൈനേയും അബ്ദുള്‍ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്നും മുഹമ്മദ് ഹുസൈന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സതീശന് സമ്മതിച്ചു. നവകേരളസദസ്സുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജില്‍ അദ്ദേഹത്തിന് ക്രൂരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ് കിടക്കുമ്പോഴാണ് ഫോണില്‍ വിളിച്ചതെന്നും ആശ്വസിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
‘ആ കൂട്ടത്തില്‍ വീട്ടിലേക്ക് വരാമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ പഞ്ചായത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് എംഎല്‍എയ്ക്കും ഭാരവാഹികള്‍ക്കുമൊപ്പം വീട്ടില്‍ പോയത്. അതിന് ശേഷം മൂന്നോ നാലോ തവണ നേരില്‍ കണ്ടിട്ടുണ്ട്. അടികൊണ്ട പിള്ളേര് വരുമ്പോള്‍ ചേര്‍ത്തുനിര്‍ത്തും. അന്നൊന്നും ലഹരി സംബന്ധിച്ച കാര്യം അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് അറിഞ്ഞത്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ ടീമില്‍ ഇവര്‍ ഇല്ലെന്നും തനിക്ക് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ഇപ്പോഴും സോഷ്യല്‍മീഡിയ ടീം ഇല്ലെന്നും വി ഡി സതീശന് വിശദീകരിച്ചു.
Tags: VD Satheesan, Kasaragod MDMA Case, Mohammed Hussain, Kerala News, Kerala Politics, Congress News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



