വില്യം രാജകുമാരനുമായുള്ള വിവാഹത്തിനു മുമ്പ് കേറ്റ് മിഡിൽടണിനെ പ്രത്യുൽപ്പാദനക്ഷമതാ പരിശോധനയ്ക്കു വിധേയമാക്കിയെന്ന് വെളിപ്പെടുത്തൽ. 2011ലാണ് വില്യം രാജകുമാരൻ കേറ്റ് മിഡിൽടണിനെ വിവാഹം ചെയ്തത്. എന്നാൽ ഇതിനു മുമ്പ് കേറ്റ് മിഡിൽടണിന് കുട്ടികൾക്ക് ജന്മംനൽകാനുള്ള ശേഷിയുണ്ടോ എന്ന പരിശോധന നടത്തിയെന്നാണ് ഗ്ലൈഡഡ് യൂത്ത്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഗ്രോവിങ് അപ് ഇൻ ദ റോയൽ ഫാമി എന്ന തന്റെ പുതിയ പുസ്തകത്തിൽ എഴുത്തുകാരനായ ടോം ക്വിൻ വെളിപ്പെടുത്തിയിരിക്കുന്നത്.
|
കേറ്റ് മിഡിൽഡൺ പരിശോധനയിൽ പരാജയപ്പെട്ടിരുന്നെങ്കിൽ ഇരുവരുടെയും വിവാഹം നടക്കുമായിരുന്നോ എന്ന കാര്യത്തിൽ ടോം ക്വിൻ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ചാൾസ് രാജകുമാരനെ വിവാഹം കഴിക്കുന്ന സമയത്ത് 1981ൽ സമാനമായ പരിശോധനയ്ക്ക് ഡയാന രാജകുമാരിയും വിധേയയായിരുന്നതായി ടോം ക്വിൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രത്യുൽപ്പാദനക്ഷമതാ പരിശോധനയ്ക്കാണ് താൻ വിധേയയായത് എന്ന് അറിയില്ലായിരുന്നുവെന്നും പൊതുവായ ആരോഗ്യപരിശോധനകൾ മാത്രമാണ് എന്ന് കരുതിയിരുന്നുവെന്നും പിന്നീടാണ് ഇക്കാര്യം അറിയുന്നതെന്നും ഡയാന വെളിപ്പെടുത്തിയിരുന്നതായി പുസ്തകത്തിൽ പറയുന്നു.
2011 ഏപ്രിൽ 29നായിരുന്നു ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ അബേയിൽ വില്യം-കേറ്റ് മിഡിൽടൺ വിവാഹം നടന്നത്. 1900ത്തോളം വിശിഷ്ട അതിഥികളാണ് ചടങ്ങിൽ സംബന്ധിച്ചത്. രാജ്യത്ത് പൊതു അവധിയും നൽകിയിരുന്നു. ജോർജ് രാജകുമാരൻ, ചാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിങ്ങനെ മൂന്നു മക്കളാണ് ഇരുവർക്കുമുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





