13
Jan 2023
Wed
13 Jan 2023 Wed

അരീക്കോട്: കോവിഡ് കാലത്തെ വിദ്യാർഥികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കാവനൂർ ഗ്രാമ പഞ്ചായത്ത് നൂതന പദ്ധതിക്ക് തുടക്കമിട്ടു. ഗ്രാമ പഞ്ചായത്തും അധ്യാപകരും ചേർന്ന് നടപ്പാക്കുന്ന അക്ഷര മിഠായി പദ്ധതി ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീക്ക ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എൽ പി, യു പി സ്കൂളികളിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ 516 കുട്ടികളെയാണ് പദ്ധതക്ക് കീഴിൽ ഉൾപ്പെടുത്തിയത്. പ്രവർത്തി ദിവസങ്ങളിൽ ഒരു മണിക്കൂറും ഒഴിവ് ദിവസ്സം രണ്ട് മണിക്കൂറും അതാത് സ്കൂളിൽ പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസെടുക്കുക. അതാത് സ്കൂളിൽ തന്നെയാണ് പരിശീലനം. എല്ലാ വിഷയത്തിലും പരിശീലനം നൽകുന്നുണ്ട്. പിന്നാക്കം നിൽക്കുന്ന കുട്ടികളെ ആധുനിക രീതിയിൽ പഠനത്തിൽ ഉയർത്തികൊണ്ട് വരികയെന്നതാണ് ലക്ഷ്യം.

യു പി വിദ്യാർഥികൾക്ക് ബാൻറ് മേള, ചെണ്ട, സംഗീതം, കരാട്ടെ, ചിത്ര രചനഎന്നിവയിൽ പരിശീലനം നൽകും. പഞ്ചായത്തിലെ അഭ്യസ്ത വിദ്യരായവരെ കണ്ടെത്തി പരിശീലനം നൽകിയാണ് ഇത്തരം കുട്ടികളെ പഠിപ്പിക്കുന്നത്. കഴിഞ്ഞ നവംബര് മുതൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്. 30അധ്യാപകരെ അതിനായി കണ്ടെത്തിയിട്ടുണ്ട്. 15 ലക്ഷം രൂപ പദ്ധതിക്കായി മാറ്റി വച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി വി ഉസ്മാൻ വാര്ത്താസമ്മേളനത്തിൽ പറഞ്ഞു. എ ഇ ഒ മുഹമ്മദ് കോയ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സൈഫുദ്ദീൻ, ഇബ്റാഹീം മാസ്റ്റർ, അനിത രാജൻ, ദിവ്യ തരീശ് പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക