ന്യൂഡൽഹി: നീണ്ട ഒമ്പത് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സിബിഐ ആസ്ഥാനത്തുനിന്നു മടങ്ങി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം സിബിആ ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. രാത്രി ഒമ്പത് മണിവരെ ചോദ്യംചെയ്യൽ നടന്നു. 56 ചോദ്യങ്ങളാണ് ചോദിച്ചതെന്നും കേസിൽ ഒരുതെളിവും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
|
രാവിലെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് കെജരിവാൾ സിബിഐ ഓഫീസിലേക്ക് പുറപ്പെട്ടത്. എഎപി പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മന്ത്രിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചോദ്യം ചെയ്യലിന് പോകുന്ന കെജരിവാളിനെ അനുഗമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സിബിഐ ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുന്നതിന് കെജരിവാളിന്റെ വാഹനത്തിന് മാത്രമാണ് അനുമതി നൽകിയത്.
സിബിഐയുടെചോദ്യങ്ങൾക്ക് സത്യസന്ധമായ മറുപടി നൽകുമെന്ന് രാവിലെ കെജരിവാൾ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ബിജെപി നിർദേശം നൽകിയിട്ടുണ്ടെങ്കിൽ, തന്നെ ഉറപ്പായും സിബിഐ അറസ്റ്റ് ചെയ്യും. അവർ (ബിജെപി) ശക്തരാണ്, അവർക്ക് ആരെ വേണമെങ്കിലും ജയിലിലിടാമെന്നും കെജരിവാൾ പറഞ്ഞു.
ചില ദേശദ്രോഹശക്തികൾ രാജ്യത്തിന്റെ വികസനം ആഗ്രഹിക്കുന്നില്ല. താൻ അഴിമതിക്കാരൻ ആണെന്നാണ് ബിജെപി പറയുന്നത്. താൻ ഇൻകം ടാക്‌സിൽ കമ്മീഷണർ ആയിരുന്നു. വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. താൻ അഴിമതിക്കാരൻ ആണെങ്കിൽ ലോകത്തിൽ ആരും സത്യസന്ധരല്ല. തന്റെ പോരാട്ടം തുടരുമെന്നും കെജരിവാൾ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





