05
Oct 2026
Mon
05 Oct 2026 Mon
arrest

ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തിയ ഭർത്താവ് കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയ ഭാര്യയും അയൽവാസിയായ കാമുകനും പൊലീസ് പിടിയിലായി. ഉത്തരാഖണ്ഡിലെ പ്രേംനഗറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

32കാരനായ മദൻ മുഖിയയാണ്. ശനിയാഴ്ച വനപ്രദേശത്ത് കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 103(1) വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

സംഭവത്തിൽ 23കാരനായ അയൽവാസി ലല്ലൻ ശർമയെ ശനിയാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ മദൻ മുഖിയയെ ഭാര്യ ദേവിയുമായി ചേർന്ന് കൊലപ്പെടുത്തിയതായി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് ദേവിയെയും ഞായറാഴ്ച അറസ്റ്റ് ചെയ്തു.

രണ്ട് മുതൽ മൂന്ന് വർഷമായി ശർമയും ദേവിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മദനും ശർമയും തൊഴിലാളികളായി ജോലി ചെയ്തുവരികയായിരുന്നു.

കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ശർമയുടെ ഫോണിൽ തൻറെ ഭാര്യയുടെ ചിത്രങ്ങളും വീഡിയോകളും മദൻ കണ്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ബന്ധത്തെക്കുറിച്ച് പുറത്തുപറയുമെന്നും ഇരുവരെയും കൊലപ്പെടുത്തുമെന്നും മദൻ ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

തുടർന്നാണ് മദനെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് മദനെ മദ്യപിക്കാനെന്ന വ്യാജേന ദേവി സമീപത്തെ വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ ശർമ കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മദനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായ ഇരുവരെയും പ്രാദേശിക കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ALSO READ: ‘ഫോം 6 തിരുത്തിയത് ആരെന്നറിയണം’; സി.ഇ.സി ഗ്യാനേഷ്‌ കുമാറിനെ സസ്‌പെൻഡ് ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി; തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്!

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക