റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അസീസിയ യൂനിറ്റ് അംഗവും പത്തനംതിട്ട കുറച്ചിമുട്ടം സ്വദേശിയുമായ എബ്രഹാം തോമസിന് യൂനിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. മുപ്പത്തിനാല് വര്‍ഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപറേറ്റര്‍, മെഷീന് ഓപറേറ്റര്‍ എന്നീ ജോലികള്‍ ചെയ്തു വരികയായിരുന്നു.
|
അസീസിയയില്‍ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങില്‍ യൂനിറ്റ് പ്രസിഡന്റ് അജിത് പ്രസാദ് അധ്യക്ഷത വഹിച്ചു. അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന് പുന്നയൂര്‍, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറര്‍ ലജീഷ് നരിക്കോട്, ജോയിന്റ് സെക്രട്ടറി സുഭാഷ്, വൈസ് പ്രസിഡന്റ് അലി പട്ടാമ്പി ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാജി മൊയ്ദീന്, റാഷിഖ് അസീസിയ യൂനിറ്റ് ജോയിന്റ് സെക്രട്ടറി പ്രബീഷ് വൈസ് പ്രസിഡന്റ് മനോഹരന്, യൂനിറ്റ് അംഗം അശോകന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്വാഗതം ആശംസിച്ച യൂനിറ്റ് സെക്രട്ടറി സുധീര്‍ പോരേടം യൂനിറ്റിന്റെ ഉപഹാരം എബ്രഹാമിന് സമ്മാനിച്ചു. എബ്രഹാം തോമസ് നന്ദിയും പറഞ്ഞു.


