15
Mar 2026
Sun
15 Mar 2026 Sun
KERALA LOCAL BODY ELECTION

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന് നടക്കും. മെയ് 4 ന് ഫലം പുറത്തുവരും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്നാട്ടിലും പുതുച്ചേരിയിലും അന്നുതന്നെ തിരഞ്ഞെടുപ്പ് നടക്കും. ബംഗാളില്‍ എട്ടുഘട്ടമായാണ് വോട്ടെടുപ്പ്. അസമിലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു.

മാർച്ച് 16-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയതി മാർച്ച് 23 ആണ്. സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന മാര്‍ച്ച് 24-ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. മെയ് ആറിനുളളിൽ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. വിഷുവും വേനലുമെല്ലാം പരിഗണിച്ചായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.

അഞ്ചു സംസ്ഥാനങ്ങളിലെ 824 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 17.4 കോടി വോട്ടര്‍മാര്‍ക്കായി 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളായി 25 ലക്ഷം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കും. കേരളത്തില്‍ 140 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ 234 ബംഗാളില്‍ 294, അസമില്‍ 126, പുതുച്ചേരിയില്‍ 30 എന്നിങ്ങനെയാണ് സീറ്റെണ്ണം.  കേരളത്തില്‍ ആകെ 2.70 കോടി ‌വോട്ടര്‍മാരുണ്ട്. 1.38 കോടി സ്ത്രീ വോട്ടര്‍മാരും 1.31 കോടി പുരുഷ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും.

ബൂത്തുകളില്‍ കുടിവെള്ളം, ശുചിമുറി, വെബ് കാസ്റ്റിങ് ഉള്‍പ്പെടെ സൗകര്യം ഉറപ്പാക്കും. 2 മണിക്കൂര്‍ തോറും പോളിങ് ശതമാനം അറിയിക്കും. എല്ലാ ബൂത്തുകളിലും ഹെല്‍പ്പ് ഡെസക്.

അസം- ഏപ്രില്‍ 9, ഫലപ്രഖ്യപനം മെയ് 4
കേരളം- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4
പുതുച്ചേരി- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4
തമിഴ്നാട്- ഏപ്രിൽ 23, ഫലപ്രഖ്യാപനം മെയ് 4
ബംഗാൾ- ഏപ്രിൽ 23, ഏപ്രിൽ 29, ഫലപ്രഖ്യാപനം മെയ് 4

ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാന്‍ ഇടയാക്കിയത്. ബംഗാളില്‍ അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച് പരാതി നല്‍കാനുളള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.