01
Mar 2026
Sat
01 Mar 2026 Sat
mr ajith kumar

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും ഇന്നലെ നീക്കം ചെയ്ത വിവാദ എഡിജിപി എം.ആര്‍. അജിത് കുമാറിനെ ബിവറേജസ് കോര്‍പറേഷന്‍ സിഎംഡിയായി നിയമിച്ചു. നിലവില്‍ ബെവ്‌കോ സിഎംഡിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് അജിത് കുമാര്‍ വരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കേണ്ട കേഡര്‍ തസ്തികകളില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പാടില്ലെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സിഎടി) ഉത്തരവിനെത്തുടര്‍ന്നാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ടി വന്നത്. ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലായിരുന്നു ട്രൈബ്യൂണലിന്റെ ഈ സുപ്രധാന വിധി.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശബരിമല ട്രാക്ടര്‍ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്നും മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചിരുന്നത്. എന്നാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് വന്നതോടെ ഐപിഎസ് ഉദ്യോഗസ്ഥനായ അദേഹത്തെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് ബെവ്‌കോയുടെ അമരത്തേക്ക് മാറ്റിയിരിക്കുന്നത്

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക