നിയമസഭാ തെരഞ്ഞെടുപ്പില്‍ ജീവന്മരണ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. മൂന്നാം തവണയും ഭരണം കൈവിട്ടാല്‍ അത് പാര്‍ട്ടിയുടെയും മുന്നണിയുടെയും അടിവേരിളക്കുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് മുന്നൊരുക്കം.
|
സംസ്ഥാനത്തെ ഇടതുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ മുതിര്‍ന്ന നേതാക്കളെയടക്കം കളത്തിലിറക്കാനാണ് തീരുമാനം. വി എം സുധീരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഇക്കുറി രംഗത്തുണ്ടാവുമെന്നാണ് അറിയുന്നത്. ഇവര്‍ക്കെല്ലാം പുറമെ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെയും ഇറക്കും.
തൃശൂരില്‍ വി എം സുധീരന്‍, കണ്ണൂരില്‍ കെ സുധാകരന്‍, നാദാപുരത്തോ പേരാമ്പ്രയിലോ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിങ്ങനെയാണ് സാധ്യതകള്‍. എത്രയും പെട്ടെന്ന് സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച് ജനുവരി മധ്യത്തോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ തവണ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. ഹൈക്കമാന്‍ഡിന്റെ പൂര്‍ണമായ നിരീക്ഷണത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടക്കുക. നേരത്തെതന്നെ കേരളത്തിലെ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപ ദാസ് മുന്‍ഷി ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എഐസിസിയുടെ സ്‌ക്രീനിങ് കമ്മിറ്റിയും ഉടന്‍ രുപീകരിക്കും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങള്‍ സിപിഐഎമ്മും മെനയുന്നുണ്ട്. വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം ശക്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മത്സരം ശക്തമാക്കാനാണ് സിപിഐഎം നീക്കം. ഘടകക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നിവര്‍ മത്സരിക്കുന്ന കോഴിക്കോട് ജില്ലയിലെ എലത്തൂര്‍, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഏറ്റെടുക്കാനുള്ള ആലോചനകളുമുണ്ട്.
എലത്തൂര്‍ മണ്ഡലം നിലവില്‍ വന്ന 2011ലെ തെരഞ്ഞെടുപ്പ് മുതല്‍ ഇവിടെ വിജയിച്ച് വരുന്നത് എന്‍സിപി ശരദ്പവാര്‍ വിഭാഗത്തിന്റെ എ കെ ശശീന്ദ്രനാണ്. സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശശീന്ദ്രന് ശക്തികേന്ദ്രത്തില്‍ തന്നെ കഴിഞ്ഞ മൂന്ന് ടേമിലും സിപിഐഎം സീറ്റ് അനുവദിക്കുകയായിരുന്നു. എലത്തൂര്‍ സീറ്റ് ഏറ്റെടുക്കണമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സിപിഐഎമ്മില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ എ കെ ശശീന്ദ്രന് മൂന്നാമതും സിപിഐഎം അവസരം നല്‍കി. നിലവില്‍ വനംവകുപ്പ് മന്ത്രിയെന്ന നിലയില്‍ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്ന എ കെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടുമൊരു അവസരം നല്‍കേണ്ടതില്ലെന്ന ആലോചനയിലാണ് സിപിഐഎം.
എലത്തൂര്‍ ഏറ്റെടുത്താല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ സിപിഐഎം പരി?ഗണിച്ചേക്കും. കോണ്‍?ഗ്രസ് വിട്ടെത്തിയ നിലവിലെ ഒഡെപെക് ചെയര്‍മാന്‍ കെ പി അനില്‍ കുമാറിനെയും ഇവിടെ പരി?ഗണിക്കാന്‍ സാധ്യതയുണ്ട്.




