12
Dec 2025
Tue
12 Dec 2025 Tue
Kerala Gold Rate: All records broken; Gold price crosses 80,000

കൊച്ചി: സ്വര്‍ണവില ഇന്ന് പവന് 1,01,600 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 12,700 രൂപയാണ്. വിലയില്‍ സര്‍വകാല റിക്കാഡാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ (തിങ്കള്‍) ഒരുപവന്‍ സ്വര്‍ണത്തിന് 99200 രൂപയായിരുന്നു. ഒരു ഗ്രാമിന് 12400 രൂപയും. വൈകിട്ട് 99840 രൂപയായി. ഇന്ന് ഒറ്റയടിക്ക് 1760 രൂപ വര്‍ധിക്കുകയായിരുന്നു. സ്വര്‍ണവില ഇനിയും ഉയരുമെന്നും പുതു വര്‍ഷം വരെ ഇതു തുടര്‍ന്നു കൊണ്ടിരിക്കുമെന്നും സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.

ഈ മാസം ഒന്നിന് 95680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 5ന് 95280 രൂപയായി കുറഞ്ഞു. ഡിസംബര്‍ 12ന് വില 97280 രൂപയായി. 12ന് 98400 രൂപയായി. ഡിസംബര്‍ 15ന് 99280 രൂപയായി വില വര്‍ധിച്ചു. 18ന് 98880 രൂപയായി. 21ന് 98400 രൂപയായിരുന്നു വില.

സ്വര്‍ണത്തിന്റെ അനിയന്ത്രിതമായ വില വര്‍ധന സാധാരണക്കാരില്‍ ആശങ്ക ഉളവാക്കുന്നു. സ്വര്‍ണത്തിന്റെ ഉപയോഗവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വിവാഹാഘോഷങ്ങളിലും മറ്റും ഇപ്പോള്‍ സ്വര്‍ണത്തിന് പകരം വില കുറഞ്ഞ മറ്റ് ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്.