|
കണ്ണൂർ: കേരളാ നിയമസഭാ സ്പീക്കറും CPM സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ ഷംസീറിന്റെ ഉമ്മ കോടിയേരി മാടപ്പീടിക ആമിനാസിൽ എഎൻ സറീന (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. പരേതരായ കെ പി അബൂബക്കറിന്റെയും എഎൻ ആസിയുമ്മയുടെയും മകളാണ്.
പരേതനായ കോമത്ത് ഉസ്മാൻ ആണ് ഭർത്താവ്.
മറ്റു മക്കൾ: എഎൻ ഷാഹിർ (ബിസിനസ്), എഎൻ ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ കെ നിഷാദ് (മസ്കറ്റ്).
സഹോദരങ്ങൾ: എഎൻ ജമീല, എഎൻ റംല, എഎൻ റഹ്മ, എഎൻ സാബിറ, എഎൻ അബ്ദുൾ സലാം, എഎൻ വാഹിദ.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബറിസ്താനിൽ മറവുചെയ്യും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


