03
Oct 2023
Sat
03 Oct 2023 Sat

ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ ഉജ്വല തിരിച്ചുവരവ്; പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വിലക്കിന് ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മടങ്ങിയെത്തിയ ഐഎസ്എല്‍ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവന്നത്. ദിമിത്രി ഡയമന്റക്കോസ്, നായകന്‍ അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയപ്പോള്‍ ഡീഗോ മൗറിഷ്യോ ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി 15ാം മിനിറ്റില്‍ തന്നെ ഒഡിഷ ആദ്യ ഷോക്ക് നല്‍കി. ഗൊദ്ദാര്‍ദിന്‍രെ അസിസ്റ്റില്‍ ഒഡിഷ സ്‌ട്രൈക്കര്‍ ഡീഗോ മൗറീഷ്യോ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മഞ്ഞക്കടല്‍ നിശബ്ദമായിരുന്നു. 22ാം മിനിറ്റില്‍ ഒഡിഷയ്ക്ക് പെനല്‍റ്റി അവസരം വീണുകിട്ടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ വീണ്ടും നെഞ്ചിടിപ്പ്. എന്നാല്‍, ഇത്തവണ ലക്ഷ്യം കാണാന്‍ മൗറിഷ്യോയ്ക്കായില്ല. 66ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസ് മഞ്ഞപ്പടയുടെ രക്ഷകനായി. ഇടതു വിങ്ങില്‍നിന്ന് ദെയ്‌സുകെ സകായി നല്‍കിയ പാസ് ഡയമന്റകോസ് കൃത്യമായി വലയിലാക്കുമ്പോള്‍ ഗാലറി ആര്‍ത്തിരമ്പുകയായിരുന്നു.അധികം വൈകാതെ രണ്ടാം ഗോളും വന്നു. ഇത്തവണ നായകന്‍ അഡ്രിയാന്‍ ലൂണ തന്നെയാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്. വലതുവിങ്ങിലൂടെ ഓടിയെത്തി ബോക്‌സിലേക്ക് അതിമനോഹരമായി പന്ത് കോരിയിടുകയായിരുന്നു ലൂണ. ബ്ലാസ്‌റ്റേഴ്‌സ്- 2, ഒഡിഷ -1.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു കുതിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. സീസണില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒരു കളി തോറ്റു. ഒരു കളി സമനിലയായി. നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ ഏഴാം സ്ഥാനത്താണ് ഒഡിഷ. നാലു കളിയില്‍നിന്ന് മൂന്നു ജയത്തോടെ ഗോവയാണ് ഒന്നാം സ്ഥാനത്ത്. മൂന്നുകളിയില്‍ മൂന്നും ജയിച്ച് മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്തും ഉണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക