21
Mar 2024
Thu
21 Mar 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സമനിലയിലാകേണ്ടിയിരുന്ന മത്സരം കൈവിട്ടു കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ മൂന്നിനെതിര നാല് ഗോളുകൾക്ക് അണ് മോഹൻ ബഗാനോട് ബ്ലാസ്റ്റേഴ്സ് തോറ്റത്.

ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ടഗോള്‍ നേടി. 63, 90+9 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്റെ ഗോളുകള്‍. ഒരു ഗോള്‍ മലയാളി താരം വിബിന്‍ മോഹനന്റെ വകയാണ്. 54-ാം മിനിറ്റിലായിരുന്നു വിബിന്റെ ഗോള്‍.

ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. മോഹന്‍ ബഗാനായി അര്‍മാന്‍ഡോ സാദികു ഇരട്ടഗോള്‍ നേടി. 4, 60 മിനിറ്റുകളിലായിരുന്നു സാദികുവിന്റെ ഗോളുകള്‍. ദീപക് താംഗ്രി (68), ജെയ്‌സന്‍ കുമ്മിങ്‌സ് (90+7) എന്നിവരാണ് മോഹന്‍ ബഗാന്റെ മറ്റു ഗോളുകള്‍ നേടിയത്.

വിജയത്തോടെ 18 കളികളില്‍നിന്ന് 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. ഒടുവില്‍ കളിച്ച ആറു മത്സരങ്ങളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 18 കളികളില്‍നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.