15
Jun 2023
Thu
15 Jun 2023 Thu

ദോഹ: ഖത്തറിലെ അല്‍ ഖോറില്‍ ഫ്‌ളൈ ഓവറില്‍ നിന്ന് വാഹനം വീണ് മലയാളി ദമ്പതികള്‍ അടക്കം അഞ്ചു പേര്‍ക്കു ദാരുണാന്ത്യം. മൂന്നുവയസ്സുകാരന് പരിക്ക്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍(38), ഭാര്യ ആന്‍സി ഗോമസ്(30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ്(34) ഇവരുടെ സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ നാഗലക്ഷ്മി (33), ഭര്‍ത്താവ് പ്രവീണ്‍ കുമാര്‍ (38) എന്നിവരാണ് മരിച്ചത്. റോഷിന്‍ -ആന്‍സി ദമ്പതികളുടെ മകന്‍ സിദ്രയ്ക്കാണ് പരിക്കേറ്റത്. കുട്ടി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബുധനാഴ്ച രാത്രി ദോഹ – അല്‍ ഖോര്‍ എക്‌സ്പ്രസ്സ് വേയുടെ എക്‌സിറ്റ് 35 ലെ ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക