03
Dec 2024
Thu
03 Dec 2024 Thu
Kerala couples and their two month old grand son dies in tamilnadu accident

തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിനടുത്ത് മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ദമ്പതികളും രണ്ടുമാസം പ്രായമുള്ള പേരക്കുട്ടിയും മരിച്ചു. ജേക്കബ് എബ്രഹാം(60), ഭാര്യ ഷീല ജേക്കബ്ബ്(55), ഇവരുടെ മകന്റെ മകന്‍ ആരോണ്‍ ജേക്കബ്ബ് തോമസ് എന്നിവരാണ് മരിച്ചത്. ആരോണിന്റെ അമ്മ എലീന തോമസി(30)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലയില്‍ നിന്ന് ബംഗളുരുവിലേക്ക് പോവുകയായിരുന്നു ജേക്കബ്ബും കുടുംബവും. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എലീനയെയും ആരോണിനെയും ബംഗളുരുവില്‍ കൊണ്ടുവിടാന്‍ പോവുകയായിരുന്നു ജേക്കബ്ബ് എബ്രഹാവും ഷീലയും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക