22
Nov 2023
Mon
22 Nov 2023 Mon

ബഹ്റൈനിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി മരിച്ചു.തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ്(58)മരിച്ചത്. സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അബോധാവസ്ഥലയിലായത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല. ഈ സാ​ഹചര്യത്തിൽ ഔസേപ്പിന്റെ ഭാര്യ ലിജി ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ വന്നിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള പ്രവർത്തനങ്ങൾ ബഹ്റെൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.