ഷാര്‍ജ: ഷാര്‍ജയിലെ താമസസ്ഥലത്ത് മലപ്പുറം ചങ്ങരകുളം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിയാനൂര്‍ സ്വദേശി നന്ദകുമാര്‍(54)ആണ് മരിച്ചത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. മാങ്കുന്നത്ത് ക്ഷേത്രത്തിനു സമീപം പരേതരായ കുറ്റിയാട്ട് കണ്ണത്ത് ശങ്കരന്‍നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: മാളവിക, ആദിത്യന്.
|
സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ മുറിയില്‍ തിരക്കി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവിധ തൊഴില്‍ സ്ഥങ്ങളിലേക്ക് തൊഴിലാളികളെ വിതരണം ചെയ്യുന്ന ജോലിയായിരുന്നു നന്ദകുമാര്‍ ചെയ്തിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





