സൗദിയിലെ റിയാദില്‍ റിയാദില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ സ്വദേശി ചാക്കോ-മേരിക്കുട്ടി ദമ്പതികളുടെ മകന്‍ ഷിന്റോ ചാക്കോ(40) ആണ് മരിച്ചത്. റിയാദില്‍ വിജയ് മസാല കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഷിന്റോ.
|
വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണില്‍ ലഭിക്കാതാവുകയും താമസസ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബത്ഹയില്‍ പാര്‍ക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളില്‍ അനക്കമറ്റ നിലയില്‍ യുവാവിനെ കണ്ടത്.
ഉടന്‍ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. റിയാദ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: നീനു വര്‍ഗീസ്. ഒരു മകളുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





