
ഷാര്‍ജയില്‍ പ്രവാസിയായ മലയാളി യുവാവിന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 59.27 കോടി രൂപ സമ്മാനം. നീണ്ട പത്തുവര്‍ഷമായി പ്രതീക്ഷ കൈവിടാതെ തുടരുന്ന ഭാഗ്യപരീക്ഷണമാണ് ആഷിക് പതിഞ്ഞാറത്തിനെ കോടിപതിയാക്കിയത്.
![]() |
|
38കാരനായ ആഷിക്ക് 19 വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്യുകയാണ്. 10 വര്‍ഷമായി തനിച്ചാണ് ആഷിക്ക് ബിഗ് ടിക്കറ്റില്‍ പങ്കെടുത്തുവരുന്നത്. സമ്മാനവാര്‍ത്തയറിഞ്ഞതിന്റെ ഞെട്ടലിലാണ് താനിപ്പോഴുമെന്ന് ആഷിക്ക് പ്രതികരിച്ചു. നറുക്കെടുപ്പിന്റെ ലൈവ് കണ്ടിരുന്നില്ലെന്നും വിവരമറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും യുവാവ് പറഞ്ഞു. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഗ്രാന്‍ഡ് പ്രൈസ് നേടുന്ന എന്റെ സന്തോഷം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതേയുള്ളൂവെന്നും ആഷിക്ക് കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്‍കുന്നതിനാണ് മുഖ്യ പരിഗണന. ടിക്കറ്റെടുക്കുന്ന ശീലം തുടരും. എല്ലാ മാസവും ടിക്കറ്റെടുക്കൂ ഒരു നാള്‍ നിങ്ങളുടെ ഊഴം വരുമെന്നാണ് തനിക്കു പറയാനുള്ളതെന്നും യുവാവ് വ്യക്തമാക്കി.
ALSO READ: മലയാളി നഴ്‌സിന് 70 കോടി രൂപയുടെ ബിഗ് ടിക്കറ്റ് സമ്മാനം