പ്രവാസി മലയാളിക്ക് യുഎഇയില്‍ 2.36 കോടി രൂപയുടെ സമ്മാനം. ഖത്തറില്‍ ജോലി ചെയ്യുന്ന അജിത് കുമാറിന് (53) ആണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. 20 വര്‍ഷമായി പ്രവാസിയായ അജിത് കുമാര്‍ അഞ്ചുവര്‍ഷമായി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിലൂടെയാണ് അജിത് കുമാറിനെ തേടി ഭാഗ്യമെത്തിയത്.
നറുക്കെടുപ്പില്‍ വിജയിച്ചതായി അറിയിച്ച ഫോണ്‍ കോള്‍ ലഭിച്ചെങ്കിലും തട്ടിപ്പുകാരായിരിക്കുമെന്നാണ് താനാദ്യം കരുതിയതെന്നും ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴാണ് സമ്മാനം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള ആവശ്യങ്ങള്‍ക്കായി സമ്മാനത്തുക ചെലവഴിക്കുമെന്ന് അജിത് കുമാര്‍ പറഞ്ഞു. ഭാഗ്യപരീക്ഷണം തുടരുക, എപ്പോഴാണ് ആ നിമിഷം വന്നുചേരുകയെന്ന് നിങ്ങള്‍ ഒരിക്കലും അറിയുകയില്ലെന്നാണ് തനിക്ക് ഏവരോടും പറയാനുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.
|
ALSO READ: വിമാനക്കൂലിയില്‍ ലാഭംനോക്കി വളഞ്ഞുസഞ്ചരിച്ച പ്രവാസി മലയാളിക്ക് 33.38 കോടി രൂപ സമ്മാനം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





