|
മൂവാറ്റുപുഴ: കേരളത്തിലെ ആദ്യ GBS മരണം എറണാകുളത്ത് സ്ഥിരീകരിച്ചു. മൂവാറ്റുപുഴ വാഴക്കുളം കാവനയിൽ കാവന തടത്തിൽ ജോയ് ഐപ് (58) ആണ് ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയിയുടെ മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് അധികൃതർ പറഞ്ഞു.
അപൂർവ നാഡിരോഗം ആണ് ജിബിഎസ്. നാഡി പ്രവർത്തനത്തെയും പ്രതിരോധ ശേഷിയെയും ഇത് ബാധിക്കുന്നു. പക്ഷാഘാതത്തിനു വരെ കാരണമാവാം. വയറുവേദന, അതിസാരം, കൈകാലുകൾക്കു ബലക്ഷയം എന്നിവയാണ് ഈ രോഗത്തിന്‍റെ ആദ്യലക്ഷണം. അസാധാരണമായ ഹൃദയമിടിപ്പ്, ഉയര്‍ന്ന രക്തസമ്മർദ്ദം എന്നിവയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


