12
Feb 2024
Sat
12 Feb 2024 Sat

സൗദി അറേബ്യയിലെ അൽ ഹസയിലുണ്ടായ കാറപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു.കോഴിക്കോട് ഫറോഖ് ചുങ്കം സ്വദേശി ജംഷീറിന്റെയും റമീസയുടെയും മകൾ ഐറിൻ ജാൻ (8) ആണ് മരിച്ചത്.
ശനി രാവിലെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദമ്മാമിൽ നിന്ന് അൽ ഉബൈറിലേക്ക് പോകുന്ന വഴി കുടുംബം സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടം. ദമ്മാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി നിയാണ്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ ഹസ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക