18
Mar 2026
Wed
18 Mar 2026 Wed
Gold prices hit record high again in Kerala after a break

Kerala gold price down again കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധവും അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും അനിശ്ചിതത്വത്തിലാക്കിയ വിപണിയില്‍ സ്വര്‍ണവില ഇന്നും താഴോട്ട്. സംസ്ഥാനത്ത് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14460 രൂപയും പവന് 1,15,680 രൂപയുമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകീട്ടോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,15,920 രൂപയായിരുന്നു വില. ഇന്നലെ രാവിലെ സ്വര്‍ണ വില ഉയര്‍ന്ന് 1,16,320 രൂപയിലെത്തിയതായിരുന്നു. വീണ്ടും ഇടിഞ്ഞാണ് ഇന്നത്തെ വില നിലവാരത്തില്‍ എത്തിയിരിക്കുന്നത്.

തിങ്കളാഴ്ച ഗ്രാമിന് 205 രൂപയും പവന് 1640 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14,430 രൂപയും പവന് 1,15,440 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു. 17 ദിവസത്തിനിടെ 11,240 രൂപയുടെ കുറവാണുണ്ടായത്. ഇറാനുനേരെ ഇസ്രായേല്‍- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോള്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5000 ഡോളറിന് താഴെയാണ് വില. 10.84 ഡോളര്‍ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്.

ഈ മാസത്തെ സ്വര്‍ണ വില ഒറ്റ നോട്ടത്തില്‍

മാര്‍ച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണ വില)

മാര്‍ച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാര്‍ച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാര്‍ച്ച് 4- 1,20, 640 രൂപ

മാര്‍ച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാര്‍ച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാര്‍ച്ച് 7- 1, 20, 000 രൂപ

മാര്‍ച്ച് 8- 1, 20, 000 രൂപ

മാര്‍ച്ച് 9- 1,18,560 രൂപ

മാര്‍ച്ച് 10- 1,19,080 രൂപ

മാര്‍ച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാര്‍ച്ച് 12- 1,18,960 രൂപ

മാര്‍ച്ച് 13- 1,18, 240 രൂപ| വൈകീട്ട് 1,17,840 രൂപ

മാര്‍ച്ച് 14- 1,17,080 രൂപ

മാര്‍ച്ച് 15- 1,17,080 രൂപ

മാര്‍ച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാര്‍ച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിലും നേരിയ വര്‍ധനവുണ്ടായി. ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2,750 രൂപയുമാണ് വില വരുന്നത്.