കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന് 760 രൂപയാണ് ഇന്ന് കേരളത്തില്‍ കൂടിയത്. ഒരു ഗ്രാമിന് 95 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. കേരളാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. ഏപ്രില്‍ 12നാണ് കേരളത്തില്‍ സ്വര്‍ണവില 70,000 കടന്നത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെയും മിനിയാന്നും നേരിയ കുറവുണ്ടായി. 69,760 രൂപയായിരുന്നു ഇന്നലത്തെ വില. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.
|
ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നു സർവകാല റെക്കോർഡ് ഇട്ടത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. പിന്നാലെയാണ് തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞത്.
ഏപ്രിൽ മാസത്തെ സ്വർണവില
| 1-Apr-25 | 68080 |
| 2-Apr-25 | 68080 |
| 3-Apr-25 | 68480 |
| 4-Apr-25 | 67200 |
| 5-Apr-25 | 66480 |
| 6-Apr-25 | 66480 |
| 7-Apr-25 | 66280 |
| 8-Apr-25 | Rs. 65,800 (Lowest of Month) |
| 9-Apr-25 | 66320 |
| 10-Apr-25 | 68480 |
| 11-Apr-25 | 69960 |
| 12-Apr-25 | 70160 |
| 13-Apr-25 | 70160 |
| 14-Apr-25 | 70040 |
| 15-Apr-25 Yesterday » |
69760 |
| 16-Apr-25 Today » |
Rs. 70,520 (Highest of Month) |
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





