16
Aug 2025
Wed
16 Aug 2025 Wed
Kerala Gold Price: Gold price in Kerala crosses 75,000, increased by Rs 1800 in five days

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും 75000 കടന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആയ 75,040ലേക്കാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് പത്തു രൂപയാണ് ഇന്ന് കൂടിയത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1800 രൂപയിലധികമാണ് ഉയര്‍ന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതും കേരളത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഓഗസ്റ്റിലെ സ്വര്‍ണവില

 

Date Price of 1 Pavan Gold (Rs.)
1-Aug-25 Rs. 73,200 (Lowest of Month)
2-Aug-25 74320
3-Aug-25 74320
4-Aug-25 74360
5-Aug-25
Yesterday »
74960
6-Aug-25
Today »
Rs. 75,040 (Highest of Month)

Kerala Gold Price: Gold price in Kerala crosses 75,000, increased by Rs 1800 in five days