17
May 2025
Tue
17 May 2025 Tue
Kerala Gold Price History

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് കുതിച്ച് എല്ലാ റെക്കോഡും മറികടന്ന വില കുറഞ്ഞിരുന്നു. ഇതിനിടെയാണ് മാറിയും മറിഞ്ഞും തുടരുന്നത്. ഇന്ന് കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയിലും എത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുകയായിരുന്നു. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഇന്നലെ വീണ്ടും 70,000ന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിഞ്ഞു. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഏപ്രില്‍ 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമായിരുന്നു സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. രണ്ടുദിവസത്തിനിടെ 2160 രൂപയാണ് വര്‍ധിച്ചത്.

ആഗോളവിപണിയിലെ പ്രതിഭാസവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

ഈ മാസത്തെ സ്വര്‍ണനിരക്കിലെ മാറ്റം

Date Price of 1 Pavan Gold (Rs.)
1-May-25 70200
2-May-25 70040
3-May-25 70040
4-May-25 70040
5-May-25 70200
6-May-25 72200
7-May-25 72600
8-May-25
(Morning)
Rs. 73,040 (Highest of Month)
8-May-25
(Evening)
71880
9-May-25 72120
10-May-25 72360
11-May-25 72360
12-May-25
(Morning)
71040
12-May-25
(Evening)
70000
13-May-25
(Morning)
70120
13-May-25
(Evening)
70840
14-May-25 70440
15-May-25 Rs. 68,880 (Lowest of Month)
16-May-25 69760
17-May-25 69760
18-May-25 69760
19-May-25
Yesterday »
70040
20-May-25
Today »
Rs. 69,680