കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് വിപണി തുടങ്ങിയതോടെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 320 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില കേരളത്തില്‍ 71,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയും കുറഞ്ഞു. 8895 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
|
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് കേരളത്തിലെ സ്വര്‍ണ വിപണി. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാട്ടം പ്രകടമായത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നത്.
ബുധനാഴ്ച രാവിലെ കേരളത്തില്‍ സ്വര്‍ണവില തീരുമാനിക്കുന്ന വേളയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3350 ഡോളറിന് അടുത്തായിരുന്നു. ഉച്ചയ്ക്ക് ശേഷം വില 3300ന് താഴേക്ക് വീണു. ഇതോടെയാണ് വില കുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് ഒരു കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളര്‍രൂപ മൂല്യം, അന്താരാഷ്ട്ര സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.
മെയ് മാസത്തെ സ്വര്‍ണനിരക്കിലെ മാറ്റങ്ങള്‍ ഇങ്ങനെ
| 1-May-25 | 70200 |
| 2-May-25 | 70040 |
| 3-May-25 | 70040 |
| 4-May-25 | 70040 |
| 5-May-25 | 70200 |
| 6-May-25 | 72200 |
| 7-May-25 | 72600 |
| 8-May-25 (Morning) |
Rs. 73,040 (Highest of Month) |
| 8-May-25 (Evening) |
71880 |
| 9-May-25 | 72120 |
| 10-May-25 | 72360 |
| 11-May-25 | 72360 |
| 12-May-25 (Morning) |
71040 |
| 12-May-25 (Evening) |
70000 |
| 13-May-25 (Morning) |
70120 |
| 13-May-25 (Evening) |
70840 |
| 14-May-25 | 70440 |
| 15-May-25 | Rs. 68,880 (Lowest of Month) |
| 16-May-25 | 69760 |
| 17-May-25 | 69760 |
| 18-May-25 | 69760 |
| 19-May-25 | 70040 |
| 20-May-25 | 69680 |
| 21-May-25 | 71440 |
| 22-May-25 | 71800 |
| 23-May-25 | 71520 |
| 24-May-25 | 71920 |
| 25-May-25 | 71920 |
| 26-May-25 | 71600 |
| 27-May-25 (Morning) |
71960 |
| 27-May-25 (Evening) |
71480 |
| 28-May-25 Yesterday » |
71480 |
| 29-May-25 Today » |
Rs. 71,160 |
Kerala Gold Price: Gold prices in Kerala have fallen again; a drop of Rs 800 in two days; will fall further


