12
Apr 2025
Sat
12 Apr 2025 Sat
Today Gold Rate in Kerala for 1 Pavan on Monday, 8th September 2025

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ  സ്വര്‍ണവില സർവ്വ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില 70,000 വും കടന്നു കുതിക്കുകയാണ്. ഇന്നലെ പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ആണിത്. ഇതിന് പുറമെയാണ് ഇന്നത്തെ വില വർദ്ധനവ്.
ഇന്ന് പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ.

രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.

അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വര്‍ധനയ്ക്ക് പിന്നില്‍.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷമാണ് കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ 3) സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാല്‍ പിന്നീട് ആഗോളപ്രതിഭാസങ്ങള്‍മൂലം കേരളത്തില്‍ വില കുത്തനെ വില ഇടിയുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലില്‍ ലോകവിപണി ആടിയുലഞ്ഞതായിരുന്നു വിപണിയെ ബാധിച്ചത്. വീണ്ടും ഇടിവ് തുടരുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവിപണി മെച്ചപ്പെട്ടത്.

ദിവസവും കൂടിക്കൊണ്ടിരുന്ന സ്വര്‍ണവില, ആഗോളപ്രതിഭാസങ്ങള്‍മൂലം ഈ മാസം മൂന്ന് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് കേരളാ വിപണിയില്‍ മാത്രം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണം ഇടക്ക് കുറഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറിയാണ് റെക്കോഡ് തിരുത്തിയത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് വന്നതുപോലെ തിരിച്ചിറങ്ങുന്നത്.

ഏപ്രില്‍ മാസത്തെ സ്വര്‍ണ വില (പവനില്‍

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക