Kerala gold price increase പുതുവര്‍ഷത്തിലും നേരിയ വര്‍ധനവുമായി സ്വര്‍ണം. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിലയിലെ മാറ്റമാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്.
|
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 99,040 രൂപയാണ്. ഗ്രാമിന് 12,380 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10,180 രൂപയും. 18 കാരറ്റ് ഒരു പവന്‍ കിട്ടാന്‍ 81,440 രൂപ നല്കണം. വെള്ളിവില ഇന്നും 243 രൂപയാണ്.
ഈ വര്‍ഷവും സ്വര്‍ണവില കുതിക്കുമെന്ന് തന്നെയാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ പ്രതീതി നിലനില്‍ക്കുന്നതിനാല്‍ ഓഹരി വിപണി നിക്ഷേപം അത്ര നേട്ടം നല്കിയേക്കില്ല. അങ്ങനെ വരുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിക്കും.
ALSO READ: വിവാഹ മോചിതയായ യുവതി കോഴിക്കോട് ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
അന്താരാഷ്ട്ര തലത്തില്‍ പുതിയ സംഘര്‍ഷങ്ങള്‍ സംഭവിച്ചാലും വിലയില്‍ പ്രതിഫലിക്കും. യുഎസും വെനസ്വേലയും തമ്മിലുള്ള ശീതസമരം യുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്ക ശക്തമാണ്. അതുപോലെ ഇറാന്‍-ഇസ്രയേല്‍, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങളും മറ്റൊരു തലത്തിലേക്ക് വളര്‍ന്നാല്‍ സ്വര്‍ണത്തിലത് പ്രതിഫലിക്കും.
ഒരു പവന്‍ ആഭരണത്തിന് എത്ര?
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,09,500 രൂപയെങ്കിലും കൊടുക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





