17
Jan 2026
Thu
17 Jan 2026 Thu
thamarassery women suicide

Women found dead Thamarassery കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൈതപ്പൊയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. കാക്കൂര്‍ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്‌ന(34)യെ ആണ് ഫ്‌ലാറ്റിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹമോചിതയും മൂന്നു മക്കളുടെ മാതാവുണ് ഹസ്‌ന. ഈങ്ങാപ്പുഴ വേനക്കാവ് സ്വദേശി ആദിലി(29)ന്റെ കൂടെയാണ് ഇവിടെ താമസിച്ചിരുന്നത്. ആദിലും വിവാഹമോചിതനാണ്. എട്ടുമാസം മുന്‍പാണ് ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്.

ഇന്നലെ രാവിലെ പത്തുമണി ആയിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് പങ്കാളിയായ ആദില്‍ ഫ്‌ലാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയായിരുന്നു. വാതില്‍ ചവിട്ടി പൊളിച്ച് നോക്കിയപ്പോള്‍ ഹസ്‌നയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്.

ALSO READ: താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് വിറയലും ഛദ്ദിയും; അണുബാധയെന്ന് ആരോപണം

മരണത്തില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ പറയുന്നു. കാലുകള്‍ നിലത്ത് കുത്തിയ നിലയിലായിരുന്നു. കഴുത്തിന്റെ പിന്‍ഭാഗത്ത് മുറിവുകള്‍ ഉണ്ടായിരുന്നെന്നും അടച്ചിട്ട വാതില്‍ ചെറുതായി തള്ളിയപ്പോള്‍ തുറന്നതായും നാട്ടുകാര്‍ പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റിലേക്ക് നിരവധി വാഹനങ്ങള്‍ രാത്രി കാലങ്ങളില്‍ എത്തിയിരുന്നതായും പറയപ്പെടുന്നു. മരണശേഷവും ആദില്‍ സന്തോഷവാനായാണ് കാണപ്പെട്ടതെന്നും മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഈങ്ങാപ്പുഴയില്‍ മാതാവിനെ വെട്ടിക്കൊന്ന ആഷിഖിന്റെ മാതൃസഹോദരിയുടെ മകനാണ് ആദില്‍. ആദിലിന്റെ വീട്ടില്‍ വെച്ചാണ് ആഷിഖ് മാതാവായ സുബൈദയെ വെട്ടിക്കൊന്നത്. ഇവര്‍ രണ്ടുപേരുടെയും സുഹൃത്തായിരുന്നു ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിര്‍.