കൊച്ചി: ബ്രോക്കിങ് പോയിന്റും കടന്ന് കുതിക്കുകയാണ് കേരളത്തിലെ സ്വര്‍ണവില. ഇന്നലെ രാവിലെ 80 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ വൈകിട്ട് കൂടി. ഇന്ന് രാവിലെയിതാ ഒറ്റയടിക്ക് പവന് 1000 രൂപ വര്‍ധിച്ച് 80,000 എന്ന ബ്രേക്കിങ് പോയിന്റും കടന്നു കുതിക്കുന്നു.
|
ഇന്നലെ രാവിലെ കുറഞ്ഞ് 79480ല്‍ എത്തിയ സ്വര്‍ണവില വൈകുന്നേരം 79,880 ആയാണ് കൂടിയത്. ഗ്രാമിന് 125 രൂപ കൂടി 10,110 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ എന്നല്ല, എക്കാലത്തെയും ഏറ്റവു ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറി.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ചിങ്ങ മാസത്തിലെ വിവാഹ വിപണിയില്‍ വലിയ ആശങ്കയാണ് ഇപ്പോഴത്തെ സ്വര്‍ണവിലയിലെ കുതിപ്പ് സൃഷ്ടിക്കുന്നത്.
ഇന്നത്തെ സ്വര്‍ണ വില
(ഒരു ഗ്രാം)
24 ക്യാരറ്റ്: 11029
22 ക്യാരറ്റ്: 10110
18 ക്യാരറ്റ്: 8275
സെപ്റ്റംബറിലെ വ്യത്യാസം
| Date | Price of 1 Pavan Gold (Rs.) |
| 1-Sep-25 | Rs. 77,640 (Lowest of Month) |
| 2-Sep-25 | 77800 |
| 3-Sep-25 | 78440 |
| 4-Sep-25 | 78360 |
| 5-Sep-25 | 78920 |
| 6-Sep-25 | 79560 |
| 7-Sep-25 | 79560 |
| 8-Sep-25 Yesterday » (Morning) |
79480 |
| 8-Sep-25 Yesterday » (Evening) |
79880 |
| 9-Sep-25 Today » |
Rs. 80,880 (Highest of Month) |
Gold price in Kerala is soaring past the breaking point. Gold price, which fell by Rs 80 yesterday morning, increased yesterday evening. This morning, the price of gold increased by Rs 1000 in one go and crossed the breaking point of 80,000. The price of gold, which had fallen to 79,480 yesterday morning, increased to 79,880 in the evening. It is trading at Rs 10,110 per gram today, up by Rs 125. Gold is currently trading at the highest rate not just this month, but at its all-time high.


