17
Jan 2025
Wed
17 Jan 2025 Wed
Gold prices are soaring to the point where it is no longer possible to buy it in Kerala.

കൊച്ചി: ചാഞ്ചാടിക്കൊണ്ടിരുന്ന സ്വര്‍ണവിപണി പുതുവത്സരദിനത്തില്‍ മുകളിലേക്ക്. ഉയര്‍ച്ചയോടെയാണ് പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിപണി തുടങ്ങുന്നത്. ഇന്നലെ സ്വര്‍ണത്തിന് പവന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തി വില 56000ത്തിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ കുറഞ്ഞ തുക കൂടി പഴയ നിരക്കിലേക്ക് സ്വര്‍ണ വിപണി തിരിച്ചെത്തി. ഇന്ന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 57,200 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് വില 7150 രൂപയും നല്‍കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് വില. ഡിസംബര്‍ അവസാന വാരത്തില്‍ മൂന്ന് തവണ വില 57,200 ലെത്തിയിരുന്നു. ഈ ആഴ്ച ചെറിയ നിരക്ക് വ്യത്യാസങ്ങളിലാണ് സ്വര്‍ണവിപണി നടന്നിരുന്നത്.

അതേസമയം, പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.

ചൊവ്വാഴ്ച 12 പൈസയുടെ നഷ്ടത്തോടെയാണ് വിപണി ക്ലോസ് ചെയ്തത്. ഡോളര്‍ ഒന്നിന് 85.64 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ ഈ റെക്കോര്‍ഡ് ആണ് ഇന്ന് വീണ്ടും തിരുത്തിയത്. എന്നാല്‍ ഇന്നും താഴേക്ക് പോകുകയായിരുന്നു. അസംസ്‌കൃത എണ്ണ വില കൂടുന്നത് രൂപയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്.

Kerala Gold Rate: Gold prices up on New Year’s Day; Rupee at record low