18
Apr 2025
Thu
18 Apr 2025 Thu
Kerala Gold Rate: Gold rose by Rs 840 today; breaks all-time record and surges

കൊച്ചി: കേരളത്തില്‍ ഓരോ ദിവസവും എല്ലാ റെക്കോഡും തിരുത്തി മുന്നേറുകയാണ് സ്വര്‍ണവില. ഈയാഴ്ചയുടെ തുടക്കത്തില്‍ രണ്ട് ദിവസം നേരിയ കുറവ് കാണിച്ചിടത്തു നിന്നാണ് സ്വര്‍ണം കുതിക്കാന്‍ തുടങ്ങിയത്. കുറഞ്ഞതെല്ലാം തിരിച്ചുകയറി ഓരോ ദിവസവും പുതിയ റെക്കോഡിടുകയാണ് സ്വര്‍ണനിരക്ക്. 70,160 വരെ കടന്ന പൊന്നിന്‍ വില രണ്ട് ദിവസം കൊണ്ട് 69,760ല്‍ എത്തിയിരുന്നെങ്കിലും അവിടുന്നാണ് കുതിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22 കാരറ്റ് പവന്‍ സ്വര്‍ണത്തിന് 71,360 രൂപയാണ് ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 8,920 രൂപയുമാണ്. പവന് 840 രൂപയാണ് ഇന്ന് കൂടിയത്. കേരളത്തില്‍ ഒരു ഗ്രാമിന് 105 രൂപയും വര്‍ധിച്ചു. ഈ പോക്ക് പോയാല്‍ വൈകാതെ തന്നെ പവന് ഒരുലക്ഷം കടക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലി സഹിതം 80,000ന് അടുത്തെത്തും.

ഇന്നത്തെ സ്വര്‍ണവില

22കാരറ്റ്:
ഗ്രാം: 8,920
പവന്‍: 71,360

24 കാരറ്റ്
ഗ്രാം: 9,731
പവന്‍: 77,848

18 കാരറ്റ്:
ഗ്രാം: 7,298
പവന്‍: 58,384

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നു സർവകാല റെക്കോർഡ് ഇട്ടത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. പിന്നാലെയാണ് തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞത്.

 

ഏപ്രിൽ മാസത്തെ സ്വർണവില

 

 

Date Price of 1 Pavan Gold (Rs.)
1-Apr-25 68080
2-Apr-25 68080
3-Apr-25 68480
4-Apr-25 67200
5-Apr-25 66480
6-Apr-25 66480
7-Apr-25 66280
8-Apr-25 Rs. 65,800 (Lowest of Month)
9-Apr-25 66320
10-Apr-25 68480
11-Apr-25 69960
12-Apr-25 70160
13-Apr-25 70160
14-Apr-25 70040
15-Apr-25 69760
16-Apr-25
Yesterday »
70520
17-Apr-25
Today »
Rs. 71,360 (Highest of Month)