കൊച്ചി: കേരളത്തിൽ സ്വർണവില കൂടിവരികയാണ്. തുടർച്ചയായ ഏറ്റക്കുറച്ചിലിന് ഇടയിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കേരളത്തിൽ സ്വർണത്തിന് വില കൂടുകയാണ്. ചെറിയ പെരുന്നാൾ അവധി ആയിരുന്നിട്ട് കൂടി സ്വർണത്തിന് ഇന്ന് (മാർച്ച് 31) കേരളത്തിൽ പവന്റെ വില 520 രൂപ കൂടി 67,400 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 65 രൂപ വര്‍ധിച്ച് 8,425 ലൂം എത്തി. ഇതോടെ മാര്‍ച്ചില്‍ മാത്രം പവന്റെ വിലയില്‍ 3880 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജനുവരി മുതലാകട്ടെ 10,520 രൂപയുമാണ് കൂടിയത്. 2024 ഡിസംബര്‍ 31ന് 56,880 രൂപയായിരുന്നു കേരളത്തിൽ ഒരു പവൻ സ്വർണത്തിൻ്റെ വില.
|
ആഗോള വിപണിയില്‍ ഇതാദ്യമായി ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,100 ഡോളറിന് മുകളിലെത്തി. താരിഫ് യുദ്ധം കനക്കുന്നതും യുഎസിലെ സാമ്പത്തിക അനിശ്ചിതത്വവുമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികള്‍ കാണുന്നത്. ട്രംപിന്റെ താരിഫ് യുദ്ധം സംബന്ധിച്ച ആശങ്കകളാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനില്‍)
| Date | Price of 1 Pavan Gold (Rs.) |
| 1-Mar-25 | Rs. 63,520 (Lowest of Month) |
| 2-Mar-25 | Rs. 63,520 (Lowest of Month) |
| 3-Mar-25 | Rs. 63,520 (Lowest of Month) |
| 4-Mar-25 | 64080 |
| 5-Mar-25 | 64520 |
| 6-Mar-25 | 64160 |
| 7-Mar-25 | 63920 |
| 8-Mar-25 | 64320 |
| 9-Mar-25 | 64320 |
| 10-Mar-25 | 64400 |
| 11-Mar-25 | 64160 |
| 12-Mar-25 | 64520 |
| 13-Mar-25 | 64960 |
| 14-Mar-25 | 65840 |
| 15-Mar-25 | 65760 |
| 16-Mar-25 | 65760 |
| 17-Mar-25 | 65680 |
| 18-Mar-25 | 66000 |
| 19-Mar-25 | 66320 |
| 20-Mar-25 | 66480 |
| 21-Mar-25 | 66160 |
| 22-Mar-25 | 65840 |
| 23-Mar-25 | 65840 |
| 24-Mar-25 | 65720 |
| 25-Mar-25 | 65480 |
| 26-Mar-25 | 65560 |
| 27-Mar-25 | 65880 |
| 28-Mar-25 | 66720 |
| 29-Mar-25 | 66880 |
| 30-Mar-25 Yesterday » |
66880 |
| 31-Mar-25 Today » |
Rs. 67,400 (Highest of Month) |
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





