കൊച്ചി: ഒരിടവേളയ്ക്ക് ശേഷം തുടര്‍ച്ചയായി സ്വര്‍ണവില താഴേക്ക്. നിലവില്‍ 64,000ന് താഴെയാണ് കേരളത്തിലെ സ്വര്‍ണവിലയുള്ളത്.
ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ഇതോടെ കേരളത്തില്‍ സ്വര്‍ണവില വില 63,920 രൂപയിലെത്തി. ഗ്രാമിന് 7990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
|
ഇന്നലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ഇന്നലെ കേരളത്തില്‍ കുറഞ്ഞത്. ഇതോടെ പവന് വില 64,160 രൂപയിലെത്തിയിരുന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനില്‍)
| Date | Price of 1 Pavan Gold (Rs.) |
| 1-Mar-25 | Rs. 63,520 (Lowest of Month) |
| 2-Mar-25 | Rs. 63,520 (Lowest of Month) |
| 3-Mar-25 | Rs. 63,520 (Lowest of Month) |
| 4-Mar-25 | 64080 |
| 5-Mar-25 | Rs. 64,520 (Highest of Month) |
| 6-Mar-25 Yesterday » |
64160 |
| 7-Mar-25 Today » |
Rs. 63,920 |
Kerala Gold Rate Today: Gold prices continue to see relief; drops by Rs 240; price falls below Rs 64,000


