02
Oct 2024
Wed
02 Oct 2024 Wed
Kerala Highcourt directs rationalist leader Arif Hussain to appear before court over contempt of court

കൊച്ചി: ക്രിസ്ത്യന്‍, മുസ്ലിം മത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വിദ്വേഷ പ്രചരണം നടത്തിയ യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്ത് കോടതിയലക്ഷ്യകേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം. ഹൈക്കോടതി നിര്‍ദേശം ലംഘിച്ച ആരിഫിനെതിരേ ഈരാറ്റുപേട്ട സ്വദേശിയായ എന്‍ എം നിയാസാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 4ന് കോടതിയില്‍ നേരിട്ടെത്തി തനിക്കെതിരെ നടപടി എടുക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ബോധ്യപ്പെടുത്തണമെന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ ആരിഫ് ഹുസൈനോട് ഉത്തരവിട്ടിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന വിദ്വേഷപ്രചരണങ്ങളുടെ പേരില്‍ ആരിഫിനെതിരേ എന്‍.എം നിയാസ് നേരത്തേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഈ ഹരജിയില്‍ ഒക്ടോബര്‍ 10ന് വിചാരണനടക്കവെ വിദ്വേഷണ പ്രചാരണം നടത്തിയ പോസ്റ്റുകളും വീഡിയോകളും തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാമെന്ന് ആരിഫ് ഹുസൈന്‍ അഭിഭാഷകന്‍ മുഖേന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ആരിഫ് പാലിക്കാതെ വന്നതോടെ നിയാസ് അഡ്വ.ഡോ.ബി. കലാംപാഷ മുഖേന കോടതിയലക്ഷ്യ കേസ് നല്‍കുകയായിരുന്നു.

ഈരാറ്റുപേട്ട പോലീസ് ആണ് ആരിഫ് ഹുസൈനെതിരായ മതവിദ്വേഷ പ്രചരണക്കേസ് അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒക്ടോബര്‍ 10ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ആരിഫ് ഹുസൈന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക