10
May 2024
Thu
10 May 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. റിസള്‍ട്ട് അറിയുവാനായി വിപുലമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും ലഭ്യമാകും.

ഏപ്രില്‍ മൂന്ന് മുതല്‍ 24 വരെയാണ് ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം നടന്നത്.4,41,120 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തൊട്ടാകെ ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്.കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു വിജയശതമാനം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക