25
Jan 2025
Fri
25 Jan 2025 Fri

ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് കുവൈത്തില്‍ മരിച്ചു. മാവേലിക്കര അറുന്നൂറ്റിമംഗലം വാഴവിള പടീറ്റതില്‍ വിഷ്ണുഭവനത്തില്‍ കൃഷ്ണപിള്ള-ലീലാമണി ദമ്പതികളുടെ മകന്‍ വിഷ്ണു കൃഷ്ണപിള്ള(35)ആണ് മരിച്ചത്.(Kerala expatriate dies in Kuwait due to heart attack)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 വര്‍ഷമായി അമേരിക്കന്‍ മിലിറ്ററി ക്യാംപില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വിഷ്ണുവിന് ഹൃദയാഘാതമുണ്ടായതും മരിച്ചതും.